മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാതെ മാര്‍ഗമില്ലെന്ന് ചീഫ് സെക്രട്ടറി

കൊച്ചി : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് ചീഫ് സെക്രട്ടറി. ഫ്‌ളാറ്റ് മൂന്ന് മാസത്തിനകം പൊളിക്കേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് കോടതി വിവരങ്ങളും നടപടി ക്രമങ്ങളും ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ മരടിലെത്തി. കഴിഞ്ഞ ദിവസമാണ് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന് പകരം മരട് ഫ്‌ളാറ്റ് പൊളിക്കുന്ന നടപടിക്കായി പ്രത്യേക ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയോഗിച്ചത്.

Top