ദാസ്യപ്പണി ; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി

Pinarayi-vijayan

തിരുവനന്തപുരം : ദാസ്യപ്പണി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആരംഭിച്ചു.

സേനയിലെ അനഭിലഷണീയമായ സംഭവങ്ങളില്‍ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയിലാണ് യോഗം പുരോഗമിക്കുന്നത്.

എസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാറിന്റെ പൊലീസ് നയത്തിനെതിരായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി നേരത്തെ സഭയില്‍ വ്യക്തമാക്കിയിരുന്നു

Top