മുഖ്യമന്ത്രിയുടെ കേരള പര്യനം ഇന്ന് കോഴിക്കോടും വയനാടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് കോഴിക്കോടും വയനാട്ടിലും നടക്കും. കോഴിക്കോട്ടെ മതമേലധ്യക്ഷന്മാരും സാംസ്‌കാരിക നായകന്മാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരായ 150 ഓളം പേരെയാണ് മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.

മുസ്ലീം മത മേലധ്യക്ഷന്‍മാര്‍ യോഗത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്നലെ രാത്രി ഗസ്റ്റ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ചതല്ലെന്നാണ് രൂപതകളുടെ വിശദീകരണം. എസ്എന്‍ഡിപി, എന്‍എസ്എസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ സിഎസ്‌ഐ മലബാര്‍ മേഖലാ ബിഷപ്പ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top