ഇനി കാത്തിരുന്ന് മുഷിയേണ്ട ; മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാം

pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതികള്‍ സ്വീകരിക്കുന്നത്.

പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ ഈ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയാലുടന്‍ പരാതിക്കാരന് അപേക്ഷാ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ എസ്എംഎസായി ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് പിന്നീട് അപേക്ഷയുടെ വിവരം അന്വേഷിക്കാനാകും.

സാധാരണ പരാതികള്‍ 21 ദിവസത്തിനകം തീര്‍പ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലവില്‍ 898 ദിവസംവരെയാണ് ഇതിനായി എടുക്കുന്നത്. ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാല്‍ 175 ദിവസമാണ് ഫയല്‍ തീര്‍പ്പാക്കാനെടുത്തിരുന്നത്. ഇത് 22 ആയി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.

പരാതിയില്‍ തീര്‍പ്പാകുന്നതുവരെ ഈ ഫയല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുണ്ടാകും. 0471 -2517297 എന്ന നമ്പറിലും 0471 -155300 എന്ന ടോള്‍ഫ്രീ നമ്പറിലും വിവരങ്ങളറിയാം. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2,36,589 പരാതികള്‍ ലഭിച്ചതില്‍ 1,65,936 എണ്ണം പരിഹരിച്ചു. 70,653 എണ്ണത്തില്‍ നടപടി തുടരുകയാണ്.

Top