മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരത്ത്

മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരം ആർഡിആർ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.മുഖാമുഖത്തിൽ ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രി സംവദിക്കും.മുഖ്യമന്ത്രി ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു.

കൂടുതൽ മേഖലകളെ ഭിന്നശേഷി സൗഹൃദമാക്കുന്നത് ഉൾപ്പടെയുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ചർച്ചകൾക്ക് ഈ മുഖാമുഖം വേദിയാകുമെന്നും കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ ഉൾച്ചേർക്കലിന്റെ പുതിയ സാധ്യതകൾ ആരായാനും ഈ വേദി വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർവ്വതലസ്പർശിയും സമഗ്രവുമായ ഇടപെടലുകളിലൂടെ നവകേരള സൃഷ്ടി സാധ്യമാക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മുഖാമുഖം പുതിയ ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി കുറിച്ചു.

Top