മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കൊരട്ടി സ്റ്റേഷന്

തൃശ്ശൂര്‍: മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ഈ വർഷത്തെ പുരസ്‌കാരം തൃശ്ശൂര്‍ റൂറലിലെ കൊരട്ടി സ്റ്റേഷന്. കഴിഞ്ഞ വർഷത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളജ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷന്‍ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം റൂറലിലെ മുളന്തുരുത്തി പൊലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനം. ക്രൈംബ്രാഞ്ച് എഡിജിപി അധ്യക്ഷനായ സമിതിയാണ് മികച്ച പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്.

Top