സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് സഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ ഉടന്‍ അവതരിപ്പിക്കും. കിഫ്ബിക്ക് എതിരായ റിപ്പോര്‍ട്ട് വഴി സിഎജി സംസ്ഥാന സര്‍ക്കാരിന് മേല്‍ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമര്‍ശനം ഉന്നയിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക.

സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെ റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയെന്നാണ് വിമര്‍ശനം. റിപ്പോര്‍ട്ടിലെ മൂന്ന് പേജുകള്‍ നിരാകരിക്കാന്‍ ആവശ്യപ്പെടും.

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് പ്രമേയം കൊണ്ട് വരുന്നതെന്നും ശ്രദ്ധേയമാണ്. ഇന്നത്തെ സഭാ നടപടികള്‍ പൂര്‍ണ്ണമായും തത്സമയം സംപ്രേഷണം ചെയ്യും.

 

Top