കോഴിക്കോട്: 64-ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ജനശാക്തീകരണം സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ എന്നതാണ് വാരാഘോഷത്തിന്റെ മുഖ്യ പ്രമേയം.
ഹരിത കേരളത്തിന് സഹകരണത്തിന്റെ കൈത്താങ്ങ് എന്ന സന്ദേശം കൂടി ഉയര്‍ത്തിയാണ് കോഴിക്കോട് സംസ്ഥാന തല ആഘോഷത്തിന് ആതിഥ്യം അരുളുന്നത്.
1000 ജൈവ പച്ചക്കറി തോട്ടങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്നുണ്ട്.
ഉദ്ഘാടന സമ്മേളന ശേഷം ജി.എസ്. ടി. യും നവകേരള വികസനവും എന്ന വിഷയത്തില്‍ ധനമന്ത്രി ഡോ: തോമസ് ഐസക് പ്രഭാഷണം നടത്തും.
കോഴിക്കോട് കടപ്പുറത്ത് നിന്നും മുതലക്കുളം മൈതാനം വരെ സഹകരണ ഘോഷയാത്ര വൈകിട്ട് 3-ന് നടക്കും. സമാപന സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
നവംബര്‍ 20 വരെയാണ് ആഘോഷം നടക്കുക. കോട്ടയത്ത് നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.