മുഖ്യമന്ത്രിയെ വാട്‌സാപ്പില്‍ അവഹേളിച്ച് പോസ്റ്റിട്ട എംഎസ്എഫുകാരന്‍ അറസ്റ്റില്‍

arrest

മലപ്പുറം: പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് പോസ്റ്റിട്ട എം എസ് എഫ് ജില്ലാ കമ്മിറ്റിയംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

സി പി ഐ എം ചാപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റി നല്‍കിയ പരാതിയിലാണ് ചാപ്പനങ്ങാടി വേര്‍ക്കോട്ട് അബ്ദുല്‍ വഹാബിനെ മലപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്.

വഹാബിന്റെ മൊബൈല്‍ പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് സി ഐ പ്രേംജിത്ത് അറിയിച്ചു. ഇരുന്നൂറ്റി അമ്പതോളം പേരുള്ള ‘ചാപ്പനങ്ങാടിക്കാര്‍’ എന്ന ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അവഹേളിച്ച് പോസ്റ്റിട്ടത്. രണ്ടാഴ്ച മുമ്പ് ചാപ്പനങ്ങാടി വട്ടപ്പറമ്പില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട്ടില്‍ക്കയറി ആക്രമണം നടത്തിയ കേസിലും വഹാബ് പ്രതിയാണ്.

Top