ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ആരോഗ്യ പരിപാലനത്തില്‍ രാജ്യത്ത് ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബയോമെഡിക്കല്‍ വിവര്‍ത്തന ഗവേഷണ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറെന്‍സില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും.ഇതിനു മുന്‍പ് നടന്ന കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നല്‍കി മിക്ക നിര്‍ദേശങ്ങളും നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഈ വേദി ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തരാഷ്ട്ര കോണ്‍ഫറെന്‍സും ശില്പശാലയും മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു.

മെഡിക്കല്‍ ഡേറ്റ ശേഖരവും പ്രധാനമാണ്. വളരെ വലിയ ഒരു ഡേറ്റ ശേഖരം ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ട്. മികച്ച ഗവേഷണ പഠനത്തിനായി അത് വളരെ സുരഷിതമായി വിദഗ്ദ്ധര്‍ക്ക് ലഭ്യമാക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ബ്രെയിന്‍ ഗൈന്‍ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. മലയാളി ഗവേഷകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇവിടെ തന്നെ ഒരുക്കും. അക്കാര്യത്തില്‍ കേരളത്തിലെ ന്യൂനതകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top