സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായി വിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി.

സിപിഎം, സിപിഐ,കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, എന്‍സിപി, ജനാദാതള്‍ എസ്, എല്‍ജെഡി, ഇടത് സ്വതന്ത്രന്‍മാര്‍ എന്നിവര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പിണറായി വിജയനെ പിന്തുണച്ചു കത്ത് നല്‍കിയിട്ടുണ്ട്.

ഇനി സര്‍ക്കാര്‍ രൂപീകരണത്തിനായി പിണറായി വിജയനെ ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഉടനെ ചേരുന്ന എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. വകുപ്പ് വിഭജന ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ നാളെയോടെ പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം സിപിഎമ്മും സിപിഐയും തങ്ങളുടെ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കും.

 

Top