chief minister statement about right to information act

തിരുവനന്തപുരം: വിവരാവകാശനിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിവരാവകാശനിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചട്ടില്ലെന്നും എതിര്‍ പ്രചാരണങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. എന്നാല്‍ ഇതിന് ചുമതലപ്പെട്ടവരും മറിച്ച് നിലപാടെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ നിലപാടുകളാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Top