ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ല, മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ലാത്ത അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭക്തര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല. ഈ നിലയിലാണോ ശബരിമല തീര്‍ത്ഥാടനം ഒരുക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ശരിയായ നിലയില്‍ ക്രമീകരണം ഒരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം ശബരിമല ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനം. ശബരിമലയില്‍ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്‍കി. 14 മണികൂര്‍ വരെ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തുന്നത്. ക്യൂ കോംപ്ലക്‌സില്‍ സൗകര്യങ്ങളില്ലെന്നാണ് തീര്‍ത്ഥാടകരുടെ പരാതി.

തിരക്ക് നിയന്ത്രിക്കുന്നില്‍ പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ശീതസമരത്തിലാണ്. തിരുപ്പതി മോഡല്‍ ക്യൂ കോംപ്ലക്‌സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീര്‍ത്ഥാടകര്‍ പറയുന്നു. ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. മരക്കൂട്ടത്തും ശരംകുത്തിയിലും തീര്‍ത്ഥാടകര്‍ വരിനിന്ന് സഹികെട്ടു. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. ശബരിമലയില്‍ നിലവില്‍ ദിവസവും ദര്‍ശനം നടത്തുന്ന ഭക്തരുടെ എണ്ണം 80,000 മുതല്‍ 90,000 വരെയാണ്.

Top