“കെ ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണം”-രമേശ് ചെന്നിത്തല

തിരുവനന്തപുരം: കുറച്ചെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി കെ ടി ജലീലിനോട് രാജിവയ്ക്കാന്‍ പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയതിന്റെ പേരിലാണ് കെ ടി ജലീലിനെ ലോകായുക്ത കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഇതില്‍ യുക്തമായ തീരുമാനമെടുക്കാന്‍ ലോകായുക്ത തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബന്ധു നിയമനക്കേസില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു.

ലോകായുക്തയുടെ വിധി നടപ്പിലാക്കാന്‍ ഉള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

 

Top