ഭോപ്പാലില്‍ ഭാരതമാതാവിന്റെ ശില്‍പം അനാവരണം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: സ്വാതന്ത്ര്യ ദിനത്തിത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭാരതമാതാവിന്റെ ശില്‍പം അനാവരണം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭോപ്പാലിലെ ശൗര്യ മെമ്മോറിയലിലാണ് ഭാരതമാതാവിന്റെ പ്രതിമ അനാവരണം ചെയ്തത്.

കഴിഞ്ഞ മാസം 25 ന് കൊവിഡ് സ്ഥിരീകരിച്ച ശിവരാജ് സിംഗ് ചൗഹാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രി വിട്ടത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹം രോഗമുക്തി നേടിയതിന് പിന്നാലെ പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത വ്യക്തമാക്കിയിരുന്നു.

Top