പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടി; കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുമാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്തവര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു സമയത്ത് നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ മാത്രമെ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാന്‍ പാടുള്ളു. കുട്ടികള്‍ സ്‌കൂളിലേക്ക് പ്രവേശിക്കുന്നതു മുതല്‍ തിരിച്ച് പോകുന്നതു വരെയുള്ള കാര്യങ്ങള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Top