അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃക രാജ്യത്ത് തന്നെ വേറിട്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃക രാജ്യത്ത് തന്നെ വേറിട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനകീയാസൂത്രണമാണ് പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തിയത്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളി നേരിടുന്നതിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറെ താമസിയാതെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. തൊഴില്‍ ശക്തിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ നാടിന്റെ നയത്തെ കുറിച്ച് ചിന്തിക്കണം.

ഹരിത കേരളം പദ്ധതിയെ എല്ലാവരും പിന്തുണയ്ക്കണം. ലൈഫ് പദ്ധതിക്ക് കൂടുതല്‍ സംഭാവനകള്‍ സമാഹരിക്കണം. സ്‌പോണ്‍സര്‍ഷിപ്പിന് കൂടുതല്‍ പേര്‍ മുന്നോട്ട് വരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളുടെ സോഷ്യല്‍ ഓഡിറ്റ് വേണം. സേവനങ്ങളുടെ ഗുണമേന്മ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top