കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവര്‍ധനവിന് കാരണമാകുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന നീക്കം വൈദ്യുതി വിലവര്‍ധനവിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് ഇ ബിയുടെ 400 കെ വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവര്‍ധനവിന് കാരണമാകുന്നുവെന്നും ഈ അനിയന്ത്രിതമായ ചാര്‍ജ് വര്‍ധനവ് നിയന്ത്രിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ ഊര്‍ജ്ജ മേഖലയെ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് വികസിപ്പിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.

വിവിധ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയായി വരുന്നുവെന്നും അവ ഉടന്‍ ലക്ഷ്യത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കണം എന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും കേരളം പരിമിതമായ തോതില്‍ മാത്രമേ ചാര്‍ജ് വര്‍ദ്ധിപ്പിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top