ഉത്തരേന്ത്യയിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

pinarayi-vijayan

തിരുവനന്തപുരം: ദേരാ സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഉത്തരേന്ത്യയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഭീതിയിലാണ്. അക്രമം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒട്ടേറെ മലയാളികള്‍ തന്നെ വിളിക്കുന്നുണ്ട്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണു പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അക്രമം തടയുന്നതിനുള്ള കൂടിയാലോചനയ്ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചിരുന്നു. മാത്രമല്ല സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

Top