മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയും നാളെ കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്.

കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയില്‍ നിന്നും പിന്തുണ തേടും. സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. വൈകുന്നേരം നാലിനാണ് പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയെയും മുഖ്യമന്ത്രി കാണും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

Top