‘മതഭ്രാന്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാം’: ഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തില്‍ അനുസ്മരണകുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വര്‍ഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാര്‍ദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വര്‍ഗീയവാദികള്‍ക്ക് അനഭിമതനാക്കിയത്.

തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസം നില്‍ക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത നാം ഓര്‍മിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.’വര്‍ഗീയ ശക്തികള്‍ ഈ മൂല്യങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, വിഭജനത്തിനെതിരായ ഗാന്ധിയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും സമത്വത്തിനും സമത്വത്തിനും വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യാം’.

Top