വാര്‍ത്താ സമ്മേളനം ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് പ്രത്യേക വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനം ആവശ്യഘട്ടങ്ങളില്‍ ഉണ്ടാകുമെന്നും അതിന് വീഴ്ച വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ഇന്നാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്. ഇതിന് എന്തെങ്കിലും കാരണമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ദിവസവും വൈകീട്ട് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്. പ്രധാന ദിവസങ്ങളും ഞായറാഴ്ചകളും ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. പെരുന്നാളിന്റെ സമയത്ത് വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റിയിരുന്നു. അതിനിടെ വാര്‍ത്താസമ്മേളനത്തില്‍ നീണ്ട ഇടവേള ഉണ്ടായത് പല പ്രചണങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു.

Top