‘സമൂഹത്തിന്റെ വികസനത്തിന് ആവശ്യമായ വ്യവസായ പുനസംഘടന അനിവാര്യം’; മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സമൂഹത്തിന്റെ വികസനത്തിന് ആവശ്യമായ വ്യവസായ പുനസംഘടന അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്ത് ജീവിക്കാന്‍ പ്രത്യേക ആശങ്കകള്‍ ഉണ്ടാകാന്‍ പാടില്ല.തുല്യനീതിയും തുല്യ പരിരക്ഷയും ലഭിക്കണം.പക്ഷെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അരക്ഷിത ബോധം രാജ്യത്ത് ഉണ്ടാകുന്നു.തിക്തമായ അനുഭങ്ങള്‍ ന്യൂനപക്ഷത്തിനു ഉണ്ടായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ മതനിരപേക്ഷ ബോധം വല്ലാതെ ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തര നിലവാരത്തിലേക്കെത്താന്‍ സംസ്ഥാനത്തിനാകും. അതിന് കേരളത്തിന്റെ മതനിരപേക്ഷത വിളനിലമാകും.എല്ലാവര്‍ക്കും ഒരു പോലെ കഴിയാന്‍ കഴിയുന്ന നാടാണ് കേരളം.

നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളിലേതു പോലുള്ള അനുഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകുന്നില്ല എന്നും വിവിധ ജനവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാവിഭാഗം ജനങ്ങളും അവരുടേതായ വിശ്വാസം പിന്തുടരുന്ന സമൂഹമാണെന് നമുക്ക് തലയുയര്‍ത്തി നിന്ന് പറയാന്‍ പറ്റും.വേര്‍തിരിവുകള്‍ ഇവിടെ ഇല്ല എന്നും അതാണ് നമ്മള്‍ വേറൊരു തുരുത്തായി മാറുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷിതത്വം ഇവിടെ ഉറപ്പ് നല്‍കുന്നു. ഇതിനെല്ലാം കാരണം എന്തെന്ന് നമുക്കെല്ലാം അറിയാം അത് നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ട്.ഒരു വര്‍ഗീയ സംഘര്‍ഷവും ഇല്ലാത്ത നാടാണ് കേരളം. ഇത് അവകാശപ്പെടാവുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.ഇങ്ങനെ നിലനില്‍ക്കുന്നതിന് കാരണം സര്‍ക്കാര്‍ മാത്രമല്ല ഈ നാട്ടിലെ ജനങ്ങള്‍ കൂടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Top