പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് പറഞ്ഞു.

സംസ്ഥാനത്തിന്റൈ വികസനം പറഞ്ഞ് ആരംഭിച്ച മുഖ്യമന്ത്രി കഴിഞ്ഞ 7 വര്‍ഷം ഇടത് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങള്‍ എടുത്ത് പറഞ്ഞു. വികസനം നാടിനോടുള്ള പ്രതിബദ്ധതയില്‍ ഉണ്ടാകുന്നതാണ്. പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാര്‍ത്ഥ സ്ഥിതി എല്ലാവര്‍ക്കും അറിയാം. ഏഴ് വര്‍ഷം മുന്‍പ് നിരാശയിലാണ്ട സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് ഇടത് സര്‍ക്കാരെത്തിച്ചു. പുതുപ്പള്ളിക്ക് അപ്പുറം കടക്കില്ലെന്നു കരുതിയ പവര്‍ ഹൈവേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇതെല്ലാം ഇടത് സര്‍ക്കാരിന്റെ വിജയമാണ്. ദേശീയ പാത വികസനത്തിന് 2011ലെ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

Top