നവകേരള സദയില്‍ കിട്ടി പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കും: പിണറായി വിജയന്‍

കാസര്‍കോട്: നവകേരള സദയില്‍ ഇന്നലെ കിട്ടിയത് 1908 പരാതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ വന്‍ ജനസഞ്ചയം ആണെത്തിയത്. നാനാതുറകളില്‍ നിന്നുള്ള ജനങ്ങള്‍ ഒരേമനസോടെ ഒത്തു ചേര്‍ന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച പിന്തുണയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ കേന്ദ്ര നയം, അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇങ്ങനെ ഒരു അവസരം വരുമ്പോള്‍ അത് സര്‍ക്കാരിന്റെ ജനകീയത തകര്‍ക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിന്. മറച്ചു വെക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കന്നതിനാണ് ഈ പരിപാടി. നാടിന്റെ യഥാര്‍ത്ഥ വിഷയം ചര്‍ച്ചയാക്കാതിരിക്കാന്‍ ബോധം പൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നു. ആങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top