വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി

തിരുവനന്തപുരം : പതിനൊന്ന് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തലസ്ഥാനത്ത് തിരിച്ചെത്തി.

ജപ്പാന്‍, കൊറിയ പര്യടനത്തിനായി കഴിഞ്ഞ മാസം 23നാണ് മുഖ്യമന്ത്രി, മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുള്‍പ്പെട്ട സംഘം യാത്ര തിരിച്ചത്.

സംസ്ഥാനത്ത് വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കാനുമായായിരുന്നു പര്യടനം. വിദേശ പര്യടനത്തിന് 80 ലക്ഷത്തോളം രൂപ ചെലവായതായാണ് ഔദ്യോഗിക കണക്ക്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നെങ്കിലും അവരുടേത് ഔദ്യോഗിക ചെലവിലല്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Top