സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലുള്ളത് ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ്.സപ്ലൈകോ ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്നു.എന്നാല്‍ മറിച്ചുള്ള പ്രചാരണം ചിലരുടെ ആവശ്യം.ഒന്നും നടക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ് .അതിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു.അവമതിപ്പ് ഉണ്ടാക്കാന്‍ കുപ്രചരണം നടത്തുന്നു.അതിന്റെ ഭാഗമായാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലെന്ന് വരുത്തിത്തീര്‍ക്കുന്നത്.അപൂര്‍വ ഘട്ടങ്ങളില്‍ ചില സാധനങ്ങള്‍ ചിലയിടങ്ങളില്‍ കിട്ടാതെ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു

എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്, എല്‍ഡിഎഫിന് ഇത്തരം കാര്യങ്ങളില്‍ പ്രതിജഞാബദ്ധമായ നിലപാടുണ്ട്.ഈ നിലയിലേക്ക് സപ്ലൈകോയെ ഉയര്‍ത്താന്‍ സര്‍ക്കാരിനായി.കൂടുതല്‍ ആളുകളെ സപ്ലൈകോയിലേക്ക് ആകര്‍ഷിക്കാനായി.സാധാരണ ജനങ്ങള്‍ കൂടുതലായി സപ്ലൈകോയെ ആശ്രയിക്കുന്നു.ആവശ്യം ഉയരുന്നതിന് അനുസരിച്ച് വിതരണം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.ഓണ ഫെയറുകളില്‍ ആധുനിക സൂപ്പര്‍മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.250 കോടി രൂപയുടെ ആവശ്യസാധങ്ങള്‍ ആണ് ഓണക്കാലത്ത് സംഭരിക്കുന്നത്.ഓണം നല്ലരീതിയില്‍ ആഘോഷിക്കാന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Top