‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ ; കൊച്ചി ഭരണ സംവിധാനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വെള്ളക്കെട്ടില്‍ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥക്ക് ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’വിലൂടെ അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ജില്ലാ ഭരണസംവിധാനത്തിന് നിര്‍ദ്ദേശം നല്‍കി. ഇത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. ഇതുപോലെ ഒരു അനുഭവം കൊച്ചി നഗരവാസികള്‍ക്ക് ഇനി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലിന് മുന്‍കെയ്യടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ്- ഫയര്‍ഫോഴ്സ് , റവന്യൂ- പിഡബ്ല്യുഡി ഇറിഗേഷന്‍, കെ എസ്ഇബി കോര്‍പ്പറേഷന്‍ തുടങ്ങിയവിടങ്ങളിലെ 2800-ല്‍ പരം ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാ്‌ഴ്ച രാത്രിയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ നടപടികള്‍ ആരംഭിച്ചത്.

ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നടപടി തുടങ്ങിയത്. നാലു മണിക്കൂര്‍ കൊണ്ട് നഗരത്തിലെ റോഡുകളിലുണ്ടായ വെള്ളക്കെട്ടുകള്‍ ഏറെക്കുറെ ഒഴിവാക്കാനായി എന്നത് ആശ്വാസകരമാണ്.

Top