‘ഒരു രാജ്യം, ഒറ്റപ്പരീക്ഷ’; കേന്ദ്ര നിലപാട് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കും:മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒറ്റപ്പരീക്ഷ’ നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഒരു രാജ്യം, ഒറ്റപ്പരീക്ഷ’ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രാദേശിക വൈവിധ്യങ്ങളെ പരിഗണിക്കാതെയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.എസ്എഫ്ഐയുടെ ദക്ഷിണമേഖലാ ജാഥയുടെ സമാപനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കുംകൂടി ഒറ്റപ്പരീക്ഷ നടത്തുന്നത് ഗുരുതര വീഴ്ചയ്ക്ക് ഇടയാക്കുന്നതായുള്ള നിരവധി ഉദാഹരണങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത്തരം പരീക്ഷ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് എസ്എഫ്ഐ മുന്നറിയിപ്പ് നല്‍കിയിട്ടും ഒറ്റപ്പരീക്ഷ മതിയെന്ന നിലപാടുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്. പ്രദേശിക വൈവിധ്യങ്ങളെയും ആവശ്യങ്ങളെയും നിരാകരിച്ചുള്ള ഇത്തരം പരീക്ഷകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. കേന്ദ്ര സര്‍വകലാശാലകളിലേക്ക് നടത്തിയ പൊതുപരീക്ഷയായ ‘സിയുഇടി’ പ്രശ്നങ്ങളെത്തുടര്‍ന്ന് പലയിടങ്ങളിലും മാറ്റിവച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top