മുഖ്യമന്ത്രിയുടെ കോവിഡ് ഫലം നെഗറ്റീവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മുഖ്യമന്ത്രി. എന്നിരുന്നാലും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ തുടര്‍ന്നേക്കും. ധനമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെ നേതാക്കളും ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

Top