മദ്യപിക്കാന്‍ വിളിച്ചവരുടെ ക്ഷണം ഞാന്‍ നിരസിച്ചു; നിങ്ങള്‍ക്കും അതിന്‌ കഴിയണം

കണ്ണൂര്‍: വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികള്‍ അതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.കണ്ണൂര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ ക്ഷണം നിരസിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബ്രണ്ണന്‍ കോളേജിന്റെ പിന്നില്‍ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള എന്റെ കൂട്ടുകാര്‍ എന്നെയും വിളിച്ച് കൊണ്ട് പോയി. വേണ്ടെന്ന് പറയാന്‍ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാന്‍ കഴിഞ്ഞു. അതാവണം നിങ്ങള്‍’ മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയക്ക് പെണ്‍കുട്ടികളും അടിമയാകുന്നുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു

Top