സംരംഭക സംഗമം ; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍

ദുബായ് : മൂന്നു ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി.

ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം വഴി വൈകീട്ട് ദുബായിലെത്തിയ മുഖ്യമന്ത്രിയെ കോണ്‍സുല്‍ ജനറല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, നോര്‍ക്ക റുട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസുഫലി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു

വെള്ളിയാഴ്ച രാവിലെ 9.30ന് ദുബൈ മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ മലയാളി സമൂഹത്തെ മുഖ്യമന്ത്രി അഭിസംബാധന ചെയ്യും. വൈകീട്ട് അഞ്ച് മുതല്‍ എട്ടുവരെ ദുബൈ എയര്‍പോര്‍ട്ട് റോഡിലെ ലീ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന നീം സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഭാഷണം നടത്തും.

ശനിയാഴ്ച വൈകീട്ട് 4.30ന് ദുബൈ ജദ്ദാഫിലെ പലാസോ വെര്‍സാസ് ഹോട്ടലില്‍ കൈരളി ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പിണറായി വിജയന്‍ മുഖ്യപ്രഭാഷണവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും

Top