കൊച്ചി : തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
രാജി കാര്യത്തില്‍ എന്‍.സി.പിയുടെ തീരുമാനം അറിയേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കേണ്ടതാണ് ഉചിതമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
മന്ത്രി ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനെപ്പോലെ നിയമ നടപടി നേരിടണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിഷ്കളങ്കനാണെങ്കില്‍ നിങ്ങള്‍ അതാണ് ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വാദമുണ്ടെങ്കില്‍ അത് കളക്ടറെ ബോധ്യപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയുടെ ഹര്‍ജി ഉത്തരവില്‍ ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേസിലേത് അസാധാരണ സാഹചര്യമാണെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന് പറഞ്ഞു. 15 ദിവസത്തിനകം കലക്ടര്‍ തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു.