അഴിമതി ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു; എം.എം ഹസന്‍

 

കോഴിക്കോട്: അഴിമതി ആരോപണങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. സര്‍ക്കാരിനെയും എസ്എഫ്ഐയെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നു. മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ പാഴ്ശ്രമം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മോദിയേക്കാള്‍ വലിയ ഫാസിസ്റ്റായി പിണറായി മാറിയത്തിന്റെ തെളിവാണ് ഈ കേസുകളെന്നും ഹസന്‍ കുറ്റപ്പെടുത്തി.

കെപിസിസി പ്രസിഡന്റ് നെതിരെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കള്ളക്കേസ് എടുക്കുകയാണ്. നാളെ 140മണ്ഡലങ്ങളിലും ഈ വിഷയം ഉന്നയിച്ച് പ്രതിഷേധ സദസ്സ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ കാണിക്കുന്ന കൊള്ളരുതായ്മകള്‍ എം വി ഗോവിന്ദന്‍ നടന്ന് ന്യായീകരിക്കുകയാണിപ്പോള്‍. തിര്‍ക്കുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും രാഷ്ട്രീയമായി വേട്ടയാടുന്നു. വിദേശ നാണ്യ വിനിമയ ചട്ടം വി ഡി സതീശന്‍ ലംഘിച്ചെങ്കില്‍ അന്വേഷിക്കേണ്ടത് വിജിലന്‍സ് അല്ലെന്നും ഹസന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ തമ്മിലടിയില്ല, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അവര്‍ നടത്തും. ഞങ്ങള്‍ കാഴ്ചക്കാര്‍ മാത്രമാണ്. യുവാക്കള്‍ തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടില്ല, മണിപ്പുര്‍ ജനതക്ക് യുഡിഎഫ് ഐക്യദാര്‍ഢ്യം, ഇത്രയും ദിവസമായിട്ടും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാറിനായില്ല. വിഷയത്തില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നു. പക്ഷെ അദ്ദേഹം കാണാനാവസരം നല്‍കിയില്ല. ജൂണ്‍ 24 യുഡിഎഫ് ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

 

Top