ബിരുദം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 50000 രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍

Nitish Kumar

ന്യൂഡല്‍ഹി: ബീഹാറില്‍ 243 സീറ്റിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയ്യതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ബിരുദം പാസാകുന്ന പെണ്‍കുട്ടികള്‍ 50000 രൂപ നല്‍കുമെന്നും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.

പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് പുറമേ കാര്‍ഷിക മേഖലക്കും ഈന്നല്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭൂമികളിലും ജലസേചനം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ നല്‍കാന്‍ കഴിയില്ലെന്ന് സമ്മതിച്ച നീതീഷ് കുമാര്‍ എല്ലാ ജില്ലകളിലും മെഗാ സ്‌കില്‍ സെന്റര്‍ തുടങ്ങുമെന്നും ഇത്തരം കാര്യങ്ങല്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം വകുപ്പിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ഗ്രാമങ്ങളിലും സോളാര്‍ലൈറ്റും മാലിന്യസംസ്‌കരണ പദ്ധതിയും നടപ്പിലാക്കുമെന്ന് നിതീഷ് കുമാര്‍ വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ആരോഗ്യ മേഖലയിലെ വികസനം, ശ്മശാനം, വൃദ്ധ സദനങ്ങള്‍ റോഡ് നവീകരണം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് നിതീഷ് കുമാര്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്.

Top