ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെ മുഖ്യമന്ത്രി കണ്ടു

Pinarayi Vijayan

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സാഹചര്യത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രാവിലെ 9.30നാണ് ചടങ്ങുകള്‍ തീരുമാനിച്ചിരുന്നതെങ്കിലും ഒമ്പത് മണിയോടെ മുഖ്യമന്ത്രി ജയിലില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് ടി.പി വധക്കേസ് പ്രതികളായ കെ സി രാമചന്ദ്രന്‍, ടി കെ രജീഷ് എന്നിവരുള്‍പ്പെടെ 20 തടവുകാരുമായി കൂടിക്കാഴ്ച നടത്തി. രാമചന്ദ്രനും രജീഷും മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. ടി പി കേസിലെ മറ്റൊരു പ്രതിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പി കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല.

Top