നിയമസഭാ സമ്മേളനത്തിൽ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് ചേരുമ്പോൾ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എംഎൽഎ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് പിണറായി മറുപടി നൽകിയേക്കും. പിഡബ്ല്യുസി ഡയറക്ടർ ജയിക് ബാലകുമാർ മെന്റർ ആണെന്ന് വീണ വിജയൻ വിശേഷിപ്പിച്ചെന്ന വെബ് സൈറ് വിവരം മാത്യു കുഴൽനാടൻ പുറത്തുവിട്ടിരുന്നു.

മാത്യു കുഴൽനാടൻ പച്ചക്കള്ളം പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകുന്നതും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. വീണയുടെ കമ്പനിയിൽ ജെയ്‌ക് ബാലകുമാറിനെ കുറിച്ച് വിവരങ്ങളുണ്ടായിരുന്നു. മെന്ററും ഗൈഡുമാണെന്നാണ് വെബ്‌സൈറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ വിവാദമായതോടെ 2020 മെയ് മാസത്തിൽ സൈറ്റ് ഡൗൺ ആവുകയും വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലും ബഫർ സോൺ വിഷയവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. ചൊവ്വാഴ്ച നടന്ന അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തള്ളിക്കൊണ്ടാണ് സ്വപ്ന ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താൻ തനിച്ച് പോയിട്ടുണ്ട്. 2016 മുതൽ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. തൻ്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി ? പിഡബ്ല്യുസിയാണ് തനിക്ക് ജോലി നൽകിയത് എന്നെല്ലാമുള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്.

Top