ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ ജനവിധി തേടും

ൽഹി: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ ജനവിധി തേടും. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്ന മമത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി 2016ല്‍ മത്സരിച്ച മണ്ഡലമാണ് നന്ദിഗ്രാം. നന്ദിഗ്രാം ഉള്‍പ്പെടുന്ന പൂര്‍ബ മേദിനിപൂര്‍ ജില്ലയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി.നന്ദിഗ്രാമിലെ കര്‍ഷക പ്രക്ഷോഭമാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ തകര്‍ച്ചക്ക് പ്രധാനകാരണം.  നിലവില്‍ ഭവാനിപുര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് മമതാ ബാനര്‍ജി.

ഇത്തവണ രണ്ടിടങ്ങളില്‍ ജനവിധി തേടുമെന്നും മമത വ്യക്തമാക്കി. നന്ദിഗ്രാം തന്റെ ഭാഗ്യ സ്ഥലമാണെന്ന് മമത റാലിയില്‍ പറഞ്ഞു. സംസ്ഥാനത്ത് ടിഎംസി അധികാരം നിലനിര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലാകും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

Top