തലസ്ഥാനത്തിന് ഓണസമ്മാനം; 60 ഇ ബസ്സുകളും ഹൈബ്രിഡ്‌ ഹൈടെക്‌ ബസ്സുകളും മുഖ്യമന്ത്രി പുറത്തിറക്കി

തിരുവനന്തപുരം : സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്സ് സ്‌കൂളിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി. ചാല മുതൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്ട്രിക് ബസിൽ യാത്ര ചെയ്തു.

ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി നഗരത്തിൽ ഹരിത വാഹനങ്ങൾ ഇറക്കുയാണ് ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കെ സിഫ്റ്റ് ജീവനക്കാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകകൊണ്ട് വാങ്ങിയ സിഫ്റ്റ് ഹൈബ്രിഡ് ബസ്സുകളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരങ്ങൾ ലഭിക്കാനായി മാർഗദർശി എന്ന ആപ്പും പുറത്തിറക്കി.

തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി അറുപത് ബസുകളാണ് കൈമാറിയത്.

സർക്കുലർ ബസ്‌ റൂട്ടുകൾ

ക്ലോക്ക്‌വൈസ്‌

ഇന്റിഗോ (നമ്പർ10) – തമ്പാനൂർ – കിഴക്കേകോട്ട – കളിപ്പാൻകളം – കൊഞ്ചിറവിളക്ഷേത്രം – ബണ്ട്‌റോഡ്‌ – മിൽമ – തിരുവല്ലം – അമ്പലത്തറ – കമലേശ്വരം – മണക്കാട്‌ – കിഴക്കേകോട്ട – തമ്പാനൂർ.

ആന്റിക്ലോക്ക്‌ വൈസ്‌

ഇന്റിഗോ (നമ്പർ10) – തമ്പാനൂർ – കിഴക്കേകോട്ട – മണക്കാട്‌ – കമലേശ്വരം – അമ്പലത്തറ – തിരുവല്ലം – മിൽമ – ബണ്ട്‌റോഡ്‌ – കൊഞ്ചിറവിളക്ഷേത്രം – കളിപ്പാൻകളം – കിഴക്കേകോട്ട – തമ്പാനൂർ.

ക്ലോക്ക്‌വൈസ്‌

ഗോൾഡ്‌ (നമ്പർ 11) – തമ്പാനൂർ – കിഴക്കേകോട്ട – മണക്കാട്‌ – മുക്കോലക്കൽ – വലിയതുറ – ബീമാപള്ളി – പൂന്തുറ – അമ്പലത്തറ – കമലേശ്വരം – മണക്കാട്‌ – കിഴക്കേകോട്ട – തമ്പാനൂർ.

ആന്റിക്ലോക്ക്‌ വൈസ്‌

ഗോൾഡ്‌ (നമ്പർ 11) – തമ്പാനൂർ – കിഴക്കേകോട്ട – മണക്കാട്‌ – കമലേശ്വരം – അമ്പലത്തറ – പൂന്തുറ – ബീമാപള്ളി – വലിയതുറ – മുക്കോലക്കൽ – മണക്കാട്‌ – കിഴക്കേകോട്ട – തമ്പാനൂർ.

ക്ലോക്ക്‌വൈസ്‌

ഒലിവ്‌‌ (നമ്പർ12) – തമ്പാനൂർ -കിഴക്കേകോട്ട – ഈഞ്ചക്കൽ – വള്ളക്കടവ്‌ – പൊന്നറ പാലം – സുലൈമാൻ തെരുവ്‌ – ഡൊമസ്‌റ്റിക്‌ എയർപോർട്ട്‌ – ശംഖുംമുഖം – ഓൾ സെയിന്റ്‌സ്‌ കോളേജ്‌ – ചാക്ക – ഈഞ്ചക്കൽ – കിഴക്കേകോട്ട – തമ്പാനൂർ.

ആന്റിക്ലോക്ക്‌ വൈസ്‌

ഒലിവ്‌ (നമ്പർ12) – തമ്പാനൂർ – കിഴക്കേകോട്ട–-ഈഞ്ചക്കൽ – ചാക്ക – ഓൾ സെയിന്റ്‌സ്‌ കോളേജ്‌ – ശംഖുംമുഖം – ഡൊമസ്‌റ്റിക്‌ എയർപോർട്ട്‌ – സുലൈമാൻ തെരുവ്‌ – പൊന്നറ പാലം – വള്ളക്കടവ് – ഈഞ്ചക്കൽ – കിഴക്കേകോട്ട -തമ്പാനൂർ.

ക്ലോക്ക്‌വൈസ്‌

സിയാൻ (നമ്പർ13) – തമ്പാനൂർ – കിഴക്കേകോട്ട–-മണക്കാട്‌–-മുക്കോലക്കൽ–-മുട്ടത്തറ–- കല്ലുംമൂട്‌–-പെരുനെല്ലി പാലം–-കേപ്‌ എൻജിനിയറിങ്‌ കോളേജ്‌ –-ബീമാപള്ളി ബാക്ക്‌ ഗേറ്റ്‌–-മിൽക്ക്‌ കോളനി–-മാണിക്യവിളാകം–- അമ്പലത്തറ–-മണക്കാട്‌–-കിഴക്കേകോട്ട–-തമ്പാനൂർ.

ആന്റിക്ലോക്ക്‌ വൈസ്‌

സിയാൻ (നമ്പർ13) – തമ്പാനൂർ – കിഴക്കേകോട്ട – മണക്കാട്‌ – അമ്പലത്തറ -മാണിക്യവിളാകം -മിൽക്ക്‌ കോളനി – ബീമാപള്ളി ബാക്ക്‌ ഗേറ്റ്‌ – കേപ്‌ എൻജിനിയറിങ്‌ കോളേജ്‌ – പെരിനെല്ലി പാലം – കല്ലുമൂട്‌ – മുട്ടത്തറ – മുക്കോലക്കൽ -മണക്കാട്‌ – കിഴക്കേകോട്ട – തമ്പാനൂർ.

Top