ജയിലുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെന്ന്…

പാലക്കാട്: ജയിലുകളില്‍ ഉണ്ടാവുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി. ജയിലിനുളളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. ഇത്തരക്കാര്‍ കര്‍ശന നടപടി മുന്നില്‍ കാണണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ദയ കാണിക്കില്ലെന്നും പിണറായി പറഞ്ഞു.

മനുഷ്യവകാശത്തിന്റെ പേരില്‍ അച്ചടക്കലംഘനം അനുവദിക്കില്ല. ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണ്. തെറ്റു തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും. തെറ്റ് ആവര്‍ത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ല. ശിക്ഷ നല്‍കുന്നവരല്ല ജയില്‍ ഉദ്യോഗസ്ഥര്‍. തിരുത്തലുകള്‍ ഉണ്ടാക്കാനുള്ള അവസരം നല്‍കണം. തടവുകാര്‍ക്കു മാനസിക സമീപനം നല്‍കണം. ജയില്‍ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നെടുങ്കണ്ടം ഉരുട്ടിക്കൊലയുടേയും ജയിലിലെ മര്‍ദ്ദനത്തിന്റെയും പശ്ചാത്തലത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന താക്കീത് എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

Top