അമിത് ഷായുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ ഉത്തരം നല്‍കിയില്ല – പ്രഹ്‌ളാദ് ജോഷി

ആലുവ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കേരളത്തിലെ ജനങ്ങള്‍ ജീവിക്കാന്‍ സ്ട്രഗിള്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സ്മഗ്ളിംഗ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആലുവ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എന്‍ ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഈ വിഷയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

 

Top