സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഡയാലിസിസ് സെന്ററില്‍ 24 യൂണിറ്റുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു. 24 യൂണിറ്റുകളുള്ള ഡയാലിസിസ് സെന്ററാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പുതുതായി സജ്ജമാക്കിയത്. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് 14 യൂണിറ്റും കാരുണ്യ ഫണ്ട് ഉപയോഗിച്ച് 10 യൂണിറ്റും നിര്‍മ്മിച്ചു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമാണ് ഡയാലിസിസ് സെന്റര്‍.

Top