വികസന വിരുദ്ധര്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല ; ഗെയില്‍ സമരക്കാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Pinaray Vijayan

തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി വിരുദ്ധ സമരക്കാരെ വിമര്‍ശിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

നാടിന്റെ വികസനത്തിന് ചില പദ്ധതികള്‍ അത്യാവശ്യമാണെന്നും, ചില സ്ഥാപിത താല്‍പര്യക്കാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും, ഇവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, ഗെയില്‍ വിഷയത്തില്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായി മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞിരുന്നു.

ബാലിശമായ വാദങ്ങള്‍ സമരസമിതി ഉന്നയിക്കരുത്, നഷ്ടപരിഹാരം നാലിരട്ടിയാക്കുന്നത് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. ഭൂമിയുടെ ന്യായ വിലയുടെ പകുതി നല്‍കാനും പത്ത് സെന്റിന് താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം അധികം നല്‍കാനുമാണ് തീരുമാനം.

Top