ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസുകളുടെ ഒരുമയുടെ വിളംബരം; ഓണാശംസകളറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണാശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദചിന്തകൾക്കതീതമായ മനുഷ്യമനസുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കൽപ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂർണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

Top