മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി

kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി.

ഡല്‍ഹി സെക്രട്ടറിയേറ്റിനു സമീപത്തുനിന്നാണ് നീല നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ മോഷണം പോയത്.

മറ്റൊരു എഎപി നേതാവ് ഉപയോഗിച്ചിരുന്ന സമയത്താണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. കേജരിവാളിന് സമ്മാനമായി ലഭിച്ചതാണ് ഈ കാര്‍.

മോഷണം പോയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. വിഡിയോ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.

Top