മുഖ്യമന്ത്രിയും രാഷ്ട്രപതിയും ഇന്ന് വാക്‌സിന്‍ സ്വീകരിക്കും

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാകും മുഖ്യമന്ത്രി കുത്തിവെയ്പ്പ് എടുക്കുക.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ വെച്ചാകും വാക്‌സിന്‍ സ്വീകരിക്കുക. തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന രണ്ടാം ഘട്ട വാക്‌സിനേഷന്‍ തുടങ്ങിയത്. പ്രധാനമന്ത്രിയും നിരവധി കേന്ദ്രമന്ത്രിമാരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 25 ലക്ഷത്തോളം പേര്‍ കോവിന്‍ ആപ്പിലൂടെ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Top