എ.കെ.ജി. സെന്ററില്‍ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തുന്നു. എ.കെ.ജി. സെന്ററിലാണ് കൂടിക്കാഴ്ച.

സി.പി.ഐയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിന് ശേഷമാണ് കാനം രാജേന്ദ്രന്‍ എ.കെ.ജി. സെന്ററിലെത്തിയത്. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ ഉള്‍പ്പെടെ നിയമമാക്കി മാറ്റാന്‍ പ്രത്യേക നിയമസഭാ സമ്മേളനം 22-ന് വിളിച്ചിരിക്കുകയാണ്.

എന്നാല്‍ നിര്‍ണായകമായ ലോകായുക്ത ഭേദഗതി ബില്ലില്‍ നേരത്തെ സി.പി.ഐ. പരസ്യമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. നിലവിലെ രീതിയില്‍ ബില്‍ അഗീകരിക്കില്ല എന്നതാണ് സി.പി.ഐ. നിലപാട്. ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യം കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതിന് പുറമെ ഗവര്‍ണറും കണ്ണൂര്‍ സര്‍വകലാശാലയും തമ്മിലുള്ള എറ്റുമുട്ടലും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

Top