കോട്ടയം: മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്ന് ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. സിപിഎം ആര്‍ക്കൊപ്പമെന്ന് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സി.പി.എം. – സി.പി.ഐ. നേതാക്കള്‍ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എത്താത്തത് പിണറായിയുടെ സമ്മര്‍ദ്ദ ഫലമായിട്ടാണ്. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം. പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ കേസുകള്‍ ഒതുക്കി കൊടുത്താണ് എല്‍ഡിഎഫ് കണ്‍വീനറുടെ ബിജെപി പുകഴ്ത്തല്‍. നാല് ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്ന ഇ.പിയുടെ വാക്കുകള്‍ കൃത്യമായ ആസൂത്രണത്തോടെ- ചെന്നിത്തല പറഞ്ഞു.