പൊലീസ് നിയമഭേതഗതിയിൽ വീഴ്ച അംഗീകരിച്ച് മുഖ്യമന്ത്രിയും

pinarayi-vijayan-

തിരുവനന്തപുരം:പോലീസ് നിയമഭേദഗതിയിൽ നോട്ടപ്പിശകുണ്ടായെന്ന് സമ്മതിച്ച് സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. പക്ഷെ ആർക്കാണ് പിശകുണ്ടായതെന്ന് മുഖ്യമന്ത്രി ഇത് വരെ വ്യക്തമാക്കിയിട്ടില്ല. നല്ല ഉദ്ദേശ്യത്തിലാണ് ഭേദഗതി ഓർഡിനൻസായി ഇറക്കിയത്.

നിയമം കൊണ്ടുവരുന്നകാര്യം പരിഗണിക്കുമെന്ന് നേരത്തേ പറഞ്ഞപ്പോൾ അതിന് പൊതുസമൂഹം, പ്രത്യേകിച്ച് സ്ത്രീകൾ പിന്തുണച്ചതാണ്. സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപം നേരിടുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഏറുന്നതുകൊണ്ടാണ് ഓർഡിനൻസ് കൊണ്ടുവന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Top