ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയെങ്കിലും മാറി നില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

deepak-misra

ന്യൂഡല്‍ഹി: ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയെങ്കിലും സുപ്രീംകോടതിയിലെ ഭരണപരമായ കാര്യങ്ങളില്‍ നിലവിലെ രീതി തുടരുവാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ചിരിക്കുന്നത്. അടുത്തയാഴ്ച ആധാര്‍ ഉള്‍പ്പടെയുള്ള കേസുകള്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതാണ്.

മെഡിക്കല്‍ കോഴ വിവാദം ഉള്‍പ്പടെ അഞ്ച് കാരണങ്ങള്‍ നിരത്തി പ്രതിപക്ഷം രാജ്യസഭാ അദ്ധ്യക്ഷന് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും, സുപ്രീംകോടതിയില്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ അതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ചീഫ് ജസ്റ്റിസ് തീരുമാനിച്ചിരിക്കുന്നത്.

അടുത്ത ആഴ്ച വരുന്ന കേസുകളുടെ പട്ടികയില്‍ പ്രധാനപ്പെട്ട കേസുകളെല്ലാം ചീഫ് ജസ്റ്റിസ് തന്നെയാണ് കേള്‍ക്കുന്നത്. ആധാര്‍ കേസിലെ ഭരണഘടന ബെഞ്ചിനും ചീഫ് ജസ്റ്റിസ് തന്നെ നേതൃത്വം നല്‍കുന്നതാണ്. ഇംപീച്ച്‌മെന്റ് നീക്കമുണ്ടായതുകൊണ്ട് മാറിനില്‍ക്കേണ്ടെന്നാണ് ഇതിലൂടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നത്.

Top